Connect with us

International

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35ലധികം വീടുകളും പാലങ്ങളും ഒഴുകിപ്പോയി

ത്രിശൂലി നദിയുടെ പോഷകനദിയായ ബുധി ഗണ്ഡകിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഗൂര്‍ഖ ജില്ലയിലെ ചുമ്‌നുബ്രി ഗ്രാമത്തിലാണ് മിന്നല്‍ പ്രളയമുണ്ടായത്.

Published

|

Last Updated

ന്യൂഡല്‍ഹി |  നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം. ഞായറാഴ്ച നേപ്പാളിലെ ഗൂര്‍ഖയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 35-ല്‍ അധികം വീടുകളും പാലങ്ങളും ഒഴുക്കിക്കൊണ്ടുപോവുകയും ഒരു ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

ആഗസ്റ്റ് 26-ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ 1,457 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയതിരുന്നു. ത്രിശൂലി നദിയുടെ പോഷകനദിയായ ബുധി ഗണ്ഡകിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഗൂര്‍ഖ ജില്ലയിലെ ചുമ്‌നുബ്രി ഗ്രാമത്തിലാണ് മിന്നല്‍ പ്രളയമുണ്ടായത്.

നദി പൂര്‍ണ്ണമായും കറുപ്പും ചാരനിറവുമായി മാറി കട്ടിയുള്ള ചെളിയോടും അവശിഷ്ടങ്ങളോടും കൂടി ഒഴുകുന്നതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകളിലുണ്ട്.

പ്രാഥമിക വിവരങ്ങളുടെയും സാറ്റലൈറ്റ് ചിത്രങ്ങളുടെയും നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, നദി തടസ്സപ്പെടുകയും പിന്നീട് അത് ഒഴുകുകയും ചെയ്തതിലൂടെ പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ചുള്ള വിശദമായ സാങ്കേതിക വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നദീതീരങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും താമസക്കാര്‍ ഞായറാഴ്ച വൈകുന്നേരം വരെ സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരാനും നദീതീരങ്ങളില്‍ നിന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സൈന്യത്തിന്റെ നേതൃത്വത്തില്‍ ബാധിത മേഖലകളില്‍ വ്യോമ നിരീക്ഷണവും പരിശോധനകളും നടത്തുകയും ചെയ്യുന്നുണ്ട്.കാഠ്മണ്ഡുവില്‍ നിലയുറപ്പിച്ചിട്ടുള്ള ഒരു കോംപോസിറ്റ് ക്വിക്ക് റിയാക്ഷന്‍ ടീമിനെയും ബാധിത പ്രദേശത്തേക്ക് വ്യോമമാര്‍ഗ്ഗം എത്തിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി

Content Highlights: Flash floods in Nepal’s Gorkha district washed away over 35 houses, bridges, and damaged a hydroelectric plant. The surge occurred as the Budhi Gandaki river overflowed with thick mud and debris. Military-led aerial surveillance and reaction teams were deployed, with no casualties reported.

Latest