Kerala
പണ്ഡിതന്‍ ചമയരുത്; മുഖ്യമന്ത്രിയുടേത് പദവിക്ക് ചേരാത്ത നടപടി : നാഷണല്‍ ലീഗ്
19ാം നൂറ്റാണ്ടിലെ നിയമങ്ങളെന്ന് പറഞ്ഞ് മതഗ്രന്ഥത്തെ ആക്ഷേപിച്ചത് വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു
കോഴിക്കോട് | ഇസ്ലാമിക നിയമങ്ങളെയും ചരിത്രത്തെയും തെറ്റായി വ്യാഖ്യാനിച്ച് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയും, അനാവശ്യ വിവാദങ്ങള്‍ കടുപ്പിക്കുകയും ചെയ്ത നടപടി മുഖ്യമന്ത്രിയുടെ പദവിക്ക് ചേരുന്നതല്ലെന്ന് നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ എപി അബ്ദുല്‍ വഹാബ്.
മുഖ്യമന്ത്രി വി ഡി സതീശന്‍ ഇസ്ലാമിക പണ്ഡിതന്‍ ചമയരുത്. 19ാം നൂറ്റാണ്ടിലെ നിയമങ്ങളെന്ന് പറഞ്ഞ് മതഗ്രന്ഥത്തെ ആക്ഷേപിച്ചത് വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു
Content Highlights: National League State President Prof AP Abdul Wahab stated that the Chief Minister acted inappropriately by misinterpreting Islamic laws and history. He urged the Chief Minister not to pose as an Islamic scholar and create unnecessary controversies in public. He added that criticizing religious scriptures as 19th-century laws hurts the sentiments of believers.




