Connect with us

Kerala

മുഖ്യമന്ത്രിയുടെ പ്രതികരണം പദവിക്ക് നിരക്കാത്തത്: കേരള മുസ്ലിം ജമാഅത്ത്

മതകാര്യങ്ങളില്‍ ഇടപെട്ട് പണ്ഡിതന്മാരെ മതം പഠിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് തീര്‍ത്തും അപഹാസ്യമാണ്

Published

|

Last Updated

കോഴിക്കോട് |  ഇസ്ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും മഹല്ല് ജമാഅത്തുകള്‍ ഈ വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്നും അഭ്യര്‍ത്ഥിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, ഇസ്ലാമോഫോബിയ പരത്തുന്ന ചില നിക്ഷിപ്ത താല്പര്യക്കാര്‍ സൃഷ്ടിച്ച വിവാദങ്ങളില്‍ ഇടപെട്ട് മുഖ്യമന്ത്രി നടത്തിയ പ്രതികരണങ്ങള്‍ പദവിക്ക് നിരക്കാത്തതാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. പ്രമാണബദ്ധമായ ഇസ്ലാമിക നിലപാടുകള്‍ വിശ്വാസികളെ ബോധ്യപ്പെടുത്തുകയാണ് സമസ്ത ചെയ്യുന്നത്. അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളും ചില മാധ്യമങ്ങളും മതത്തിനെതിരെ തിരിയാന്‍ അവസരം കാത്തുനിന്ന ചിലരും ചേര്‍ന്ന് ഉയര്‍ത്തിക്കൊണ്ടുവന്നതാണ്.

എന്നാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ഇത്തരക്കാരുടെ ഭാഷ ഏറ്റുപിടിച്ച് മുഖ്യമന്ത്രി നടത്തിയത് വിലകുറഞ്ഞ പരാമര്‍ശങ്ങളാണ്. മതകാര്യങ്ങളില്‍ ഇടപെട്ട് പണ്ഡിതന്മാരെ മതം പഠിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് തീര്‍ത്തും അപഹാസ്യമാണ്. ഭരണാധികാരിയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം അപക്വമായ പ്രതികരണത്തില്‍ കേരള മുസ്ലിം ജമാഅത്ത് കടുത്ത സഹതാപവും പ്രതിഷേധവും രേഖപ്പെടുത്തി. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മാരായമംഗലം അബ്ദുല്‍റഹ്മാന്‍ ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സയ്യിദ് താഹാ സഖാഫി, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, സി പി സൈതലവി മാസ്റ്റര്‍, മുസ്തഫ കോഡൂര്‍ ,എം കെ ഹാമിദ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Kerala Muslim Jamaat criticized Chief Minister’s reaction following Samastha’s directive on Islamic celebrations. The committee stated that the Chief Minister acted inappropriately by trying to instruct scholars on religious matters. They expressed strong protest during a meeting chaired by C Muhammad Faisi.

 

---- facebook comment plugin here -----

Latest