Connect with us

National

അറ്റകുറ്റപ്പണി; എസ്ബിഐയുടെ യുപിഐ സേവനം വെള്ളിയാഴ്ച തടസപ്പെടും

അറ്റകുറ്റപ്പണികള്‍ നിശ്ചിത സമയത്തിന് മുന്‍പ് തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും എസ്ബിഐ അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  എസ്ബിഐയുടെ യുപിഐ സേവനം വെള്ളിയാഴ്ച തടസ്സപ്പെടും. വെള്ളിയാഴ്ച പുലര്‍ച്ച 45 മിനിറ്റ് നേരമാണ് സേവനം ലഭിക്കാതെ വരിക. അറ്റകുറ്റപ്പണികളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ 12.15നും ഒരു മണിക്കും ഇടയില്‍ യുപിഐ സേവനം തടസ്സപ്പെടുമെന്ന് എസ്ബിഐ എക്സില്‍ കുറിച്ചു.

അറ്റകുറ്റപ്പണികള്‍ നിശ്ചിത സമയത്തിന് മുന്‍പ് തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും എസ്ബിഐ അറിയിച്ചു. ഈ സമയത്ത് തടസ്സങ്ങളില്ലാതെ ഇടപാടുകള്‍ നടത്തുന്നതിനായി ഉപഭോക്താക്കള്‍ക്ക് യുപിഐ ലൈറ്റ് സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും എസ്ബിഐ വ്യക്തമാക്കി.

Content Highlights: SBI announced a temporary disruption of its UPI services on Friday early morning due to scheduled maintenance. The service will remain unavailable for 45 minutes between 12:15 AM and 1:00 AM. Customers are advised to use UPI Lite for uninterrupted transactions during this maintenance window

---- facebook comment plugin here -----

Latest