Connect with us

Kerala

നാർകോട്ടിക് വ്യാപനം; സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

സ്‌കൂൾ പ്രവർത്തിക്കുന്ന ഘട്ടത്തിൽ എസ് പി സി ഉള്ളയിടങ്ങളിൽ നല്ല രീതിയിൽ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം| സമൂഹം ആപത്തോടെ കാണുന്ന നാർകോട്ടിക് വ്യാപനത്തെ നേരിടാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പുതുതായി അനുവദിച്ച 165 സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്‌കൂൾ യൂനിറ്റുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരി വ്യാപന സംഘങ്ങൾ പലയിടത്തും പ്രവർത്തിക്കുന്നു. സ്‌കൂൾ പ്രവർത്തിക്കുന്ന ഘട്ടത്തിൽ എസ് പി സി ഉള്ളയിടങ്ങളിൽ നല്ല രീതിയിൽ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു.
രാജ്യത്തിന് എതിരെ ചിന്തിക്കുന്ന ശക്തികൾ ശാരീരികവും മാനസികവുമായി ആരോഗ്യമുള്ള തലമുറ വളർന്ന് വരാതിരിക്കാൻ ശ്രമിക്കും. ദുഷിച്ച രീതിയിൽ ചിന്തിക്കുന്ന ചിലർ സ്വാർഥലാഭം മുൻനിർത്തി തത്്കാലം കുറച്ച് പണം സമ്പാദിക്കുന്നതിനായി തെറ്റായ വഴിയിലൂടെ സഞ്ചരിക്കും.
ഇവർ വളർന്നുവരുന്ന തലമുറയെ ഇല്ലാതാക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

165 സ്‌കൂളുകൾ കൂടി ചേരുന്നതോടെ 70,716 കുട്ടികൾ എസ് പി സിയുടെ ഭാഗമായി. സംസ്ഥാനത്തെ 968 സ്‌കൂളുകളിലാണ് നിലവിൽ പദ്ധതിയുള്ളത്.
ഉടൻ തന്നെ ആയിരം സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ബാക്കിയുള്ള സ്‌കൂളുകളിലും ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest