Connect with us

Kerala

സി പി ഐക്കെതിരായ പരാമര്‍ശം എം വി ജയരാജന്‍ പിന്‍വലിക്കണം: ബിനോയ് വിശ്വം

Published

|

Last Updated

തിരുവനന്തപുരം | സി പി ഐയിലേക്ക് വന്ന സി പി എമ്മുകാര്‍ കൊള്ളരുതാത്തവരാണെന്ന എം വി ജയരാജന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ബിനോയ് വിശ്വം എം പി. ക്രിമിനലുകള്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സി പി ഐ എന്ന പരാമര്‍ശത്തോടാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഏത് പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണ് കൊള്ളരുതാത്തവരായി മാറിയത് എന്നുകൂടി സി പി എം പറയണം.

സി പി എം വിട്ടവര്‍ ബി ജെ പിയിലേക്കോ കോണ്‍ഗ്രസിലേക്കോ അല്ല പോയതെന്ന് എം വി ജയരാജന്‍ ഓര്‍ക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

 

Latest