Connect with us

MV GOVINDAN

പേരിനെ ആക്ഷേപിക്കുന്ന നിലപാട് പാർട്ടിക്കില്ലെന്ന് എം വി ഗോവിന്ദൻ; പ്രതികരണം ജയരാജൻ്റെ 'ബിൻ ലാദൻ' വിളിയിൽ

ഏഷ്യാനെറ്റ് റിപ്പോർട്ടർ നൗഫല്‍ ബിന്‍ യൂസഫിനെയാണ് ഇങ്ങനെ ആക്ഷേപിച്ചത്.

Published

|

Last Updated

കൊച്ചി | പേരിനെ ചൊല്ലി ആരെയെങ്കിലും ആക്ഷേപിക്കുന്ന നിലപാട് പാർട്ടിക്കില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകനെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ബിൻ ലാദനെന്ന് വിളിച്ചത് വിവാദമായിരുന്നു. ഏഷ്യാനെറ്റ് റിപ്പോർട്ടർ നൗഫല്‍ ബിന്‍ യൂസഫിനെയാണ് ഇങ്ങനെ ആക്ഷേപിച്ചത്. ജയരാജന്റെ പ്രസ്താവനയെ കുറിച്ച് തനിക്കറിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഉസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ, ബിന്‍ എന്ന് പറയുന്നത് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്. യൂസുഫിന്റെ മകനാണ് നൗഫല്‍ എന്നത് തിരിച്ചറിയാനാണ് ബിന്‍ എന്ന് ചേര്‍ക്കുന്നത്. മിസ്റ്റര്‍ നൗഫല്‍, താങ്കളുടെ പിതാവിന് പോലും ഉള്‍ക്കൊള്ളനാകുമോ ഈ നടപടി’- ഇതായിരുന്നു  എം വി ജയരാജന്‍ പ്രസംഗത്തിനിടെ പറഞ്ഞത്.