Connect with us

MV JAYARAJAN

പാനൂര്‍ ചെറ്റക്കണ്ടി സ്മാരക മന്ദിര ഉദ്ഘാടന ചടങ്ങില്‍ എം വി ഗോവിന്ദന്‍ പങ്കെടുത്തില്ല

ഷൈജുവും സുബീഷും രക്തസാക്ഷികള്‍ തന്നെയെന്ന പാര്‍ട്ടി നിലപാട് എം വി ജയരാജന്‍ ആവര്‍ത്തിച്ചു.

Published

|

Last Updated

കണ്ണൂര്‍ | പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്തില്ല. സംസ്ഥാന സെക്രട്ടറിക്കു പകരം സ്മാരക മന്ദിരം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

ഷൈജുവും സുബീഷും രക്തസാക്ഷികള്‍ തന്നെയെന്ന പാര്‍ട്ടി നിലപാട് എം വി ജയരാജന്‍ ആവര്‍ത്തിച്ചു. ആര്‍ എസ് എസിന്റെ ഏകപക്ഷീയ ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് ചെറ്റക്കണ്ടിയിലെ സ്ഫോടനമെന്നും എം വി ജയരാജന്‍ പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എം വി ഗോവിന്ദന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന.

 

Latest