Business
ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു കൈതാങ്ങ്; മുക്കം ടയേഴ്‌സ് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
ഒ.എ. കുര്യാക്കോസും, ഡയറക്ടര്‍ ഐവിന്‍ കുര്യാക്കോസും ചേര്‍ന്നാണ് ചെക്ക് തിരുവനന്തപുരത്ത്‌വെച്ച് കൈമാറിയത്.
കോഴിക്കോട് മുക്കം ടയേഴ്‌സിന്റെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചൂരല്‍മല ഉരുള്‍പൊട്ടലിലും കേരളത്തിലെ തെക്കന്‍ പ്രദേശങ്ങളിലുണ്ടായ മിന്നല്‍ പ്രളയത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.എം.ഡി. - ഒ.എ. കുര്യാക്കോസും, ഡയറക്ടര്‍ ഐവിന്‍ കുര്യാക്കോസും ചേര്‍ന്ന് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
കോഴിക്കോട്|മുക്കം ടയേഴ്‌സിന്റെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചൂരല്‍മല ഉരുള്‍പൊട്ടലിലും കേരളത്തിലെ തെക്കന്‍ പ്രദേശങ്ങളിലുണ്ടായ മിന്നല്‍ പ്രളയത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.എം.ഡി.- ഒ.എ. കുര്യാക്കോസും, ഡയറക്ടര്‍ ഐവിന്‍ കുര്യാക്കോസും ചേര്‍ന്ന് 25 ലക്ഷം രൂപയുടെ ചെക്ക് തിരുവനന്തപുരത്ത്‌വെച്ച് കൈമാറി.
1993ല്‍ ഒ.എ. കുര്യാക്കോസും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ജയ കുര്യാക്കോസും കോഴിക്കോട് ടൗണില്‍ തുടങ്ങിയ മുക്കം ടയേഴ്‌സ് എന്ന സ്ഥാപനം കഠിനാദ്ധ്വാനംകൊണ്ടും ബിസിനസ്സിനോടുള്ള ആത്മസമര്‍പ്പണംകൊണ്ടും 2023-ഓടെ വടക്കന്‍ കേരളത്തില്‍ 8 ബ്രാഞ്ചോടുകൂടി ഉയരുകയും ചെയ്തു. 2024 അവസാനത്തോടെ കോഴിക്കോട് 36000 സ്‌ക്വയര്‍ഫീറ്റില്‍ ആസ്ഥാന മന്ദിരം നിര്‍മ്മിച്ചു. കമ്പനിയുടെ വളര്‍ച്ചയില്‍ മറ്റ് ഡയറക്ടര്‍മാരുടെ സ്തുത്യര്‍ഹ സേവനം എടുത്ത് പറയേണ്ടതാണ്. ബോര്‍ഡ് മീറ്റിങ്ങില്‍ 2025-26ല്‍ 2 ബ്രാഞ്ചുകള്‍ കൂടി തുടങ്ങാന്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കമ്പനി കൊടുവള്ളിയിലെ വാവാട് എന്ന സ്ഥലത്ത് ആരംഭിക്കുകയും രണ്ടാമത്തെ ബ്രാഞ്ച് നിലമ്പൂരില്‍ 2026 ആഗസ്റ്റ് മാസം തുറക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.
ഈ വര്‍ഷം അവസാനത്തോടെ പെരിന്തല്‍മണ്ണയിലും 2027ല്‍ എറണാകുളും കൊല്ലം ജില്ലകളിലും 2027 അവസാനത്തോടെ എല്ലാ ജില്ലകളിലും ഓരോ ബ്രാഞ്ച് എന്ന ലക്ഷ്യത്തോടുകൂടി നീങ്ങുവാന്‍ തീരുമാനിച്ചു. 2028-ഓടെ കമ്പനിയുടെ പ്രവര്‍ത്തന മേഖല കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുവാനും 2029 അവസാനത്തോടെ എല്ലാ സംസ്ഥാനങ്ങളിലും ഒരു ബ്രാഞ്ച് എന്ന രീതിയില്‍ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു. കേരളത്തില്‍ ആദ്യമായി റോഡ് ഫോഴ്‌സ് വീല്‍ അലൈന്‍മെന്റ് കൊണ്ടുവന്നത് മുക്കം ടയേഴ്‌സാണ്. ഇന്ത്യയിലേയും വിദേശത്തേയും ടയര്‍ കമ്പനിയുടേയും അലോയ് വീല്‍ കമ്പനികളുടേയും ഡീലറാണ് മുക്കം ടയേഴ്‌സ്. ആധുനിക രീതിയിലുള്ള വീല്‍ അലൈന്‍മെന്റ് വര്‍ക്കും എ.സി. ടെക്‌നിക്കല്‍ വര്‍ക്കും മുക്കം ടയേഴ്‌സ് നല്‍കി വരുന്നു.
പുതിയ ബിസിനസ് സംരംഭമായി എല്ലാ ബ്രാഞ്ചിലും ഒപ്റ്റിക്കല്‍ ഷോറൂം ആരംഭിക്കുവാനും ബോര്‍ഡ് മീറ്റിങ്ങില്‍ തീരുമാനിച്ചു. കമ്പനിയുടെ പ്രൊമോഷന്റെ ഭാഗമായി എല്ലാ കസ്റ്റമേഴ്‌സിനും ടയേഴ്‌സ് ആന്റ് അലോയ് വീല്‍സ് എന്നിവയില്‍ 30% മുതല്‍ 50% വരെ ഡിസ്‌കൗണ്ടും വീല്‍ ബാലന്‍സിങ്ങിലും വീല്‍ അലൈന്‍മെന്റിലും 25% ഡിസ്‌കൗണ്ടും നല്‍കുവാന്‍ തീരുമാനിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു.
Content Highlights:
Mukkam Tyres CMD OA Kuryakose and Director Ivin Kuryakose handed over a Rs 25 lakh cheque to the Chief Minister’s Distress Relief Fund for Chooralmala landslide and flood victims. The automotive company announced major expansion plans across Kerala and India along with heavy customer discounts.



