Connect with us

National

മാതാവ് ആശുപത്രിയിലാണ്; നാളത്തെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ഇ ഡിയോട് രാഹുല്‍

മാതാവ് സോണിയാ ഗാന്ധിയുടെ അനാരോഗ്യ സ്ഥിതി പരിഗണിച്ച് ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ഇ ഡിക്ക് അയച്ച കത്തില്‍ രാഹുല്‍ അഭ്യര്‍ഥിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഇ ഡി മുമ്പാകെ ഹാജരാകാന്‍ അസൗകര്യം അറിയിച്ച് രാഹുല്‍ ഗാന്ധി. മാതാവ് സോണിയാ ഗാന്ധിയുടെ അനാരോഗ്യ സ്ഥിതി പരിഗണിച്ച് ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ഇ ഡിക്ക് അയച്ച കത്തില്‍ രാഹുല്‍ അഭ്യര്‍ഥിച്ചു.

കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലാണ് സോണിയാ ഗാന്ധി. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച മാത്രമാണ് രാഹുലിന് ഇ ഡി ഇടവേള നല്‍കിയത്. തുടര്‍ച്ചയായി മൂന്നുദിവസം 30 മണിക്കൂറിലേറെയാണ് രാഹുലിനെ ചോദ്യം ചെയ്തത്.

 

Latest