Connect with us

Kuwait

കുവൈത്തില്‍ ഈ വര്‍ഷം താമസരേഖ റദ്ദായത് മൂന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ നവംബര്‍ 15 വരെയായി വിവിധ കാരണങ്ങളാല്‍ താമസരേഖ റദ്ദായത് 3,16,700 പേര്‍ക്ക്. ഏഷ്യ, അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. താമസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയവര്‍, നാട്ടില്‍ കുടുങ്ങി താമസരേഖ പുതുക്കാന്‍ സാധിക്കാത്തവര്‍, വിവിധ കാരണങ്ങളാല്‍ നാടുകടത്തപ്പെട്ടവര്‍ എന്നീ വിഭാഗങ്ങളുടെ താമസ രേഖയാണ് ഈ കാലയളവില്‍ റദ്ദായത്. 2020 ല്‍ ഇത്തരത്തില്‍ 44,124 പേരുടെ താമസരേഖയാണ് റദ്ദാക്കപ്പെട്ടത്.

കൊവിഡ് പ്രതിസന്ധി കാലത്ത് നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ഓണ്‍ലൈന്‍ വഴി താമസരേഖ പുതുക്കാന്‍ സൗകര്യം ഒരുക്കിയിരുന്നെങ്കിലും പലരും ഇത് പ്രയോജനപ്പെടുത്തിയില്ല. ഈ കാലയളവില്‍ രാജ്യത്തിനു അകത്തു നിന്നും പുറത്തു നിന്നുമായി 23 ലക്ഷത്തില്‍ അധികം പേര്‍ ഓണ്‍ലൈന്‍ വഴി താമസരേഖ പുതുക്കുന്നതിനുള്ള സൗകര്യം പ്രയോജനപ്പെടുത്തി. ഇവരില്‍ 12,012,24 പേര്‍ 18 ാം നമ്പര്‍ വിസയില്‍ ഉള്ളവരാണ്. കുടുംബ വിസയില്‍ കഴിയുന്ന 6,24,362 പേരാണ് ഈ കാലയളവില്‍ ഓണ്‍ലൈന്‍ വഴി താമസ രേഖ പുതുക്കിയത്. ഗാര്‍ഹിക വിസയിലുള്ള 3,93,466 പേരും 64,361 പേര്‍ സര്‍ക്കാര്‍ വിസയിലുള്ളവരും 1,466 സ്വയം സ്‌പോണ്‍സര്‍ഷിപ്പിലുള്ളവരും 2021 ആദ്യം മുതല്‍ ഈ മാസം ആദ്യ ആഴ്ച വരെയായി ഓണ്‍ലൈന്‍ വഴി താമസരേഖ പുതുക്കി. അതേ സമയം 2020 ല്‍ ഇഷ്യു ചെയ്ത എല്ലാ വിധ എന്‍ട്രി വിസകളും റദ്ദാക്കിയതായി താമസരേഖാ വിഭാഗം വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest