ന്യൂഡല്‍ഹി | സംയുക്ത സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയായി ജനറല്‍ എം എം നരവനെയെ നിയമിച്ചു. രാജ്യത്തെ കര, നാവിക, വ്യോമ സേനകളുടെ ഏകോപന ചുമതല ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിക്കാണ്.
സംയുക്ത സേനാ മേധാവിയായി നിയമിക്കുന്നതിന് മുന്നോടിയായാണ് നിയമനമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കരസേനാ മേധാവിയാണ് നരവനെ.