Connect with us

Kerala

ഇന്റര്‍വ്യുവിനെന്ന് പറഞ്ഞിറങ്ങിയ യുവതിയെ കാണാതായി; കേസെടുത്ത് പോലീസ്

മേഘാലയ സ്വദേശിയായ മോനിഷ(20)യെയാണ് കാണാതായതെന്ന് കൊച്ചി പോലീസ് അറിയിച്ചു

Published

|

Last Updated

കൊച്ചി ഇതര സംസ്ഥാനക്കാരിയായ യുവതിയെ കാണാതായി. മേഘാലയ സ്വദേശിയായ മോനിഷ(20)യെയാണ് കാണാതായതെന്ന് കൊച്ചി പോലീസ് അറിയിച്ചു. ജനുവരി 20 രാവിലെ ഏഴ് മുതലാണ്് കാണാതായത്. കാക്കനാട് നിലംപതിഞ്ഞിമുകളിലുള്ള കെന്നഡ് ബഡ്ജറ്റ് ലോഡ്ജിലായിരുന്നു താമസം. അവിടെ നിന്ന് തൊട്ടുടുത്ത മുറിയില്‍ താമസിക്കുന്ന ദീപക്ക് എന്ന് വിളിക്കുന്ന ബേത് ബഹദൂര്‍ ഛേത്രി എന്നയാളുടെ ഒപ്പം പാലാരിവട്ടം പൈപ്പ് ലൈനിലുള്ള റസ്റ്റോറന്റിലേക്ക് ഇന്റര്‍വ്യൂവിന് പോകുകയാണന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാല്‍, എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതായതോടെ ഇന്‍ഫോപാര്‍ക്ക് പോലീസില്‍ പരാതി ലഭിച്ചു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ നമ്പറുകളില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. Inspector of Police – 9497962051, Sub Inspector of Police 9497962053, Infopark Police Station 04842415400.

 

Latest