Connect with us

Kerala

തിരുവല്ലയില്‍ കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പോലീസ് സ്‌റ്റേഷനിലെത്തി; രണ്ട് പേര്‍ പിടിയില്‍

ഇന്നലെ പെണ്‍കുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പുറത്ത് വിട്ടിരുന്നു

Published

|

Last Updated

തിരുവല്ല |  തിരുവല്ലയില്‍ നിന്നും കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി. പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടി തിരുവല്ല പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. തൃശ്ശൂര്‍ സ്വദേശികളായ അതുല്‍, അജില്‍ എന്നിവരാണ് പിടിയിലായത്.

ഇന്നലെ പെണ്‍കുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചത്.പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിറകെ പോലീസ് സിസിടിവി അടക്കം പരിശോധിച്ചതില്‍ നിന്നും യുവാക്കളുടെ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു.

 

Latest