Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുക്കള്‍ കോവളത്തെ സ്പായില്‍ വിറ്റു; രണ്ട് പേര്‍ പിടിയില്‍

വിവിധ സ്പാകളില്‍ ജോലിക്കായി എത്തിച്ച കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ഇരയായത്

Published

|

Last Updated

തിരുവനന്തപുരം  | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്ത് സ്പായില്‍ വിറ്റ് ബന്ധുകള്‍ ആന്ധ്രപ്രദേശ് സ്വദേശിയായ കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്നാണ് കഴിഞ്ഞ ജൂലൈയില്‍ കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല്‍ ഇവരുടെ സംരക്ഷണയിലായിരുന്നു കുട്ടി.

വിവിധ സ്പാകളില്‍ ജോലിക്കായി എത്തിച്ച കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ഇരയായത്. കുട്ടിയുടെ കൈയില്‍ 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാര്‍ കാര്‍ഡുണ്ടായിരുന്നു. ഇത് വ്യാജമാണെന്നാണ് വിവരം. .

സ്പായില്‍ ജോലി ചെയ്യുന്നതിനിടെ ഒരു യുവാവുമായി പ്രണയത്തിലായ പെണ്‍കുട്ടി അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് പീഡന വിവരങ്ങള്‍ പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൂവാര്‍ സ്വദേശിയെയും ആലപ്പുഴ സ്വദേശിയെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോവളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തിനുശേഷം കുട്ടിയെ വിറ്റ ബന്ധുക്കള്‍ ആന്ധ്രപ്രദേശിലേക്ക് കടന്നതായാണ് പോലിസിന് ലഭിച്ചിരിക്കുന്ന വിവരം.

പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റുള്ളവരെയും കണ്ടെത്താനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights: An underage girl from Andhra Pradesh was sold to a Kovalam spa by her aunt and uncle, facing brutal sexual abuse. Her attempts to escape with a youth she befriended brought the horrific abuse to light. Police have arrested two men and launched a manhunt for the fled relatives.

Latest