Kerala
മഴ മുന്നറിയിപ്പില് മാറ്റം; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം | സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. നേരത്തെ ഞായറാഴ്ച അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാല് പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ആറു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.വ്യാഴാഴ്ചയാണ് കേരളത്തില് തുലാവര്ഷം ആരംഭിച്ചത്. ഇതിന്റെ സ്വാധീനഫലമായി വിവിധ ജില്ലകളില് മെച്ചപ്പെട്ട മഴയാണ് ലഭിച്ചത്. അറബിക്കടലില് സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും മഴയെ സ്വാധീനിക്കുന്നുണ്ട്.
Content Highlights: The IMD has updated Kerala’s rain warning, placing six districts under a yellow alert for heavy rainfall today. Districts including Palakkad, Kozhikode, and Wayanad are affected due to the active Northeast monsoon and a cyclonic circulation. Warnings extend to several other districts for the coming days as well.



