International
സഊദിയിലെ നജ്റാനില് സഖ്യസേനാ ഹോലികോപ്റ്റര് തകര്ന്നു; രണ്ട് സൈനികര് കൊല്ലപ്പെട്ടു
റിയാദിന് സമീപം കൂടുതല് ഡ്രോണുകള് വെടിവെച്ചിട്ടതായി സഖ്യസേന.
റിയാദ് | സഊദി അറേബ്യയിലെ നജ്റാനില് സഖ്യസേനയുടെ ഹെലികോപ്റ്റര് തകര്ന്ന് രണ്ട് സൈനികര് കൊല്ലപ്പെട്ടു. സഖ്യസേനാ വൃത്തങ്ങള് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. റിയാദിന് സമീപം കൂടുതല് ഡ്രോണുകള് വെടിവെച്ചിട്ടതായി സഖ്യം അവകാശപ്പെട്ടു.
അതിനിടെ, ഹോര്മുസ് കടലിടുക്കിന് സമീപം ഒരു ടഗ്ബോട്ടിന് നേരെ രണ്ട് പ്രൊജക്റ്റൈലുകള് പതിച്ചതായും യെമന് തീരത്ത് ഒരു എല് എന് ജി ടാങ്കറിന് നേരെ സായുധ അക്രമികള് വെടിയുതിര്ത്തതായും യു കെ മാരിടൈം ഏജന്സി അറിയിച്ചു.
അധിനിവേശ വെസ്റ്റ് ബേങ്കില് മുഖംമൂടി ധരിച്ചെത്തിയ ഇസ്റാഈലി കുടിയേറ്റക്കാര് യൂറോപ്യന് നയതന്ത്രജ്ഞരെ ആക്രമിച്ചു. ഒരു ഫ്രഞ്ച് മേയറെ മര്ദിക്കുകയും വാഹനങ്ങള്ക്ക് കേടുപാടുകള് വരുത്തുകയും ചെയ്തു. ബെല്ജിയം, പോളണ്ട് എന്നിവിടങ്ങളില് നിന്നുള്ള ഉദ്യോഗസ്ഥരും നയതന്ത്ര സംഘത്തിലുണ്ടായിരുന്നു.
ഹോര്മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഖത്വര് വഴി അമേരിക്കയുമായി ഏഴ് ദിവസത്തെ കര്മപദ്ധതി പങ്കുവെച്ചതായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇനി ഇക്കാര്യത്തില് തീരുമാനമെടുക്കേണ്ടത് യു എസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Content Highlights: A coalition military helicopter crashed in the Najran region of Saudi Arabia due to a technical malfunction. The tragic accident resulted in the deaths of two crew members. Official authorities confirmed the incident following routine reconnaissance operations.




