International
ഒമാനിൽ നേരിയ ഭൂചലനം
ഇന്ന് ഒമാൻ സമയം രാവിലെ 9.57നായിരുന്നു ഭൂചലനം.
മസ്‌കത്ത്| ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നേരിയ ഭൂചലനം. സദ വിലായത്തിൽ റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് ഭൂചലനം രേഖപ്പെടുത്തിയത്.
ഒമാൻ സമയം ഇന്ന് രാവിലെ 9.57നായിരുന്നു സംഭവം. സലാലയിൽ നിന്ന് 133 കിലോമീറ്റർ വടക്കുകിഴക്കായി രണ്ട് കിലോമീറ്റർ ആഴത്തിലാണ്താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. മേഖലയിൽ ഭൂചലന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്.
Content Highlights:
A minor earthquake of magnitude 2.3 was recorded in Sadah wilayat of Dhofar governorate in Oman. The Sultan Qaboos University Earthquake Monitoring Center reported the tremor occurred at 9:57 AM local time. The epicenter was located 133 km northeast of Salalah at a depth of 2 km.





