Connect with us

National

ട്രെയിനിൽ സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം; ശരീര ഭാഗങ്ങൾ വാടകവീട്ടിലെ ബിരിയാണിച്ചെമ്പിൽ; ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു

സ്യൂട്ട്കേസിനുള്ളിൽ ചെന്നൈ എന്നെഴുതിയ പോളിത്തീൻ ബാഗ് കണ്ടതാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്.

Published

|

Last Updated

ചെന്നൈ | ആഗ്രയിൽ ട്രെയിനിൽ ചുവന്ന സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതിയുടെ ഘാതകരെ തേടി ചെന്നൈയിലെ ഒരു വാടക വീട്ടിലെത്തിയ പോലീസ് കണ്ടത് ഭീതിയുളവാക്കുന്ന ദൃശ്യങ്ങൾ. കൊലപാതകത്തിന് ശേഷം മൃതദേഹം കെട്ടിത്തൂക്കിയ നിലയിലായിരുന്നുവെന്നും ചില ശരീരഭാഗങ്ങൾ വലിയ ബിരിയാണി പാത്രത്തിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

തമിഴ്‌നാട് പരമകുടി സ്വദേശിനി ഹൈദൂന്‍ നിഷ എന്ന 38-കാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അസം സ്വദേശി മണിക് ഉദ്ദീന്‍ ലസ്‌കര്‍, ഇയാളുടെ പങ്കാളിയായ ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഈ മാസം ഓഗസ്റ്റ് 6-ന് ആഗ്ര കാന്റ് റെയിൽവേ സ്റ്റേഷനിൽ എത്തിയ തമിഴ്നാട് എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട സ്യൂട്ട്കേസിൽ നിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം പോലീസിന് ലഭിച്ചത്. സ്യൂട്ട്കേസിനുള്ളിൽ ചെന്നൈ എന്നെഴുതിയ പോളിത്തീൻ ബാഗ് കണ്ടതാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. തുടർന്ന് റെയിൽവേ സ്റ്റേഷനുകളിലെ സി സി ടി വി (CCTV) ദൃശ്യങ്ങളും യാത്രാരേഖകളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചുവന്ന സ്യൂട്ട്കേസുമായി ആൺകുട്ടിയും പെൺകുട്ടിയും നടന്നുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ തമിഴ്നാട് എക്സ്പ്രസിൽ സ്യൂട്ട്കേസ് വെച്ച ശേഷം കടന്നുകളയുകയായിരുന്നു.

Also Readട്രെയിനില്‍ ട്രോളി ബാഗില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; അസം സ്വദേശിക്കും പങ്കാളിക്കുമായി തിരച്ചില്‍ പ്രതികൾ ചെന്നൈയിലെ ഗുഡുവഞ്ചേരിയിലുള്ള ഒരു വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് അന്വേഷണ സംഘം ഈ വീട്ടിൽ പരിശോധന നടത്തുന്നത്. പരിശോധനയിൽ അതിദാരുണമായ വിവരങ്ങളാണ് പുറത്തുവന്നത്. സംഭവസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ ബിരിയാണി ചെമ്പ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്.

Content Highlights

Police investigating the recovery of a woman’s body parts in a suitcase on a train in Agra have traced the suspects to a rented house in Chennai. CCTV footage showed a man and woman carrying the red suitcase at Chennai Central before boarding the Tamil Nadu Express. Inside the rented house, cops found parts of the body kept in a large cooking vessel. Further probe is underway.

---- facebook comment plugin here -----

Latest