Connect with us

Kerala

മന്ത്രി വി അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗം ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍

. വയനാട് സ്വദേശിയായ ബിജു ഭാര്യക്കൊപ്പം ഹരിഹര്‍ നഗര്‍ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്

Published

|

Last Updated

തിരുവനന്തപുരം |  മന്ത്രി വി അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗത്തെ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മന്ത്രിയുടെ ഓഫിസ് അറ്റന്‍ഡര്‍ സി വി ബിജുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വയനാട് സ്വദേശിയായ ബിജു ഭാര്യക്കൊപ്പം ഹരിഹര്‍ നഗര്‍ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിലേക്ക് പോയതായാണ് വിവരം.

ഇന്ന് ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മ്യൂസിയം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു

Latest