Connect with us

Kerala

പി വി അന്‍വര്‍ എംഎല്‍എക്കെതിരായ മിച്ചഭൂമി കേസ് ഇന്ന് വീണ്ടും പരിഗണിക്കും

നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് താമരശേരി ലാന്‍ഡ് ബോര്‍ഡിന്റെ ചുമതലയുളള ഉദ്യോഗസ്ഥര്‍ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയത്.

Published

|

Last Updated

കോഴിക്കോട് |  പിവി അന്‍വര്‍ എംഎല്‍എക്കെതിരായ മിച്ചഭൂമി കേസ് താമരശേരി ലാന്‍ഡ് ബോര്‍ഡ് ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയില്‍ മാപ്പപേക്ഷ കൊടുത്ത ലാന്‍ഡ് ബോര്‍ഡ്, മൂന്ന് മാസത്തിനകം ഭൂമി തിരിച്ചു പിടിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു

പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ മിച്ചഭൂമി കേസില്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാതെ വന്നതോടെയായിരുന്നു ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് താമരശേരി ലാന്‍ഡ് ബോര്‍ഡിന്റെ ചുമതലയുളള ഉദ്യോഗസ്ഥര്‍ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയത്. നടപടികള്‍ വൈകിയതില്‍ മാപ്പ് ചോദിച്ച ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സാവകാശവും തേടി. ഇതിനു ശേഷമുളള ആദ്യ സിറ്റിങ്ങാണ് ഇന്ന് താമരശേരി ലാന്‍ഡ് ബോര്‍ഡില്‍ നടക്കുന്നത്.

 

Latest