Connect with us

Kerala

മെസിയും സംഘവും ഒക്ടോബറില്‍ കേരളത്തില്‍

പര്യടനം അര്‍ജന്റീനയുടെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ സ്ഥിരീകരിച്ചു

Published

|

Last Updated

കൊച്ചി | ഒക്ടോബറില്‍ ഫുട്‌ബോള്‍ ഇതിഹാസം മെസിയും സംഘവും കേരളത്തില്‍ എത്തുമെന്ന് ഉറപ്പായി. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം അര്‍ജന്റീനയുടെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ സ്ഥിരീകരിച്ചു.

ഒക്ടോബറില്‍ മെസിയും സംഘവും കേരളത്തില്‍ എത്തുമെന്ന് എച്ച് എസ് ബി സി അറിയിച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ഇന്ത്യ, സിംഗപ്പൂര്‍ രാജ്യങ്ങളിലെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആയി എച് എസ് ബി സി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിരുന്നു.14 വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീന ടീം ഇന്ത്യയിലേക്ക് എത്തുന്നത്.

ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്ന് എച്ച് എസ് ബി സി പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ അര്‍ജന്റീന ടീം കേരളം സന്ദര്‍ശിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു. 2011 സെപ്തംബറിലാണ് ഇതിന് മുമ്പ് മെസിയും സംഘവും ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം എത്തിയത്. മത്സരത്തില്‍ 1-0ത്തിന് അര്‍ജന്റീന ജയിച്ചു.

 

---- facebook comment plugin here -----

Latest