Connect with us

Kozhikode

മത്സര പരീക്ഷകള്‍ക്ക് പഠനസഹായിയുമായി മര്‍കസ് കോളേജ് റീഡേര്‍സ് ഫോറം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈസി മാത്സ് എന്ന പദ്ധതി അവതരിപ്പിച്ചതിനുശേഷമാണ് പുതിയ പദ്ധതിക്ക് ആരംഭം കുറിച്ചത്.

Published

|

Last Updated

കുന്നമംഗലം  |  മര്‍ക്കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അക്കാദമിക് ഔട്രീച് പ്രോഗ്രാമിന്റെ ഭാഗമായി മര്‍ക്കസ് ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായി കൈമാറ്റം ചെയ്തു. മര്‍ക്കസ് കോളേജ് റീഡേര്‍സ് ഫോറം വിദ്യാര്‍ത്ഥികളും ലൈബ്രറി ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി പത്രങ്ങളിലെ ഒരു വര്‍ഷത്തെ പഠനസഹായ വിവരങ്ങള്‍ ശേഖരിച്ച് ഒരുമിച്ചു കൂട്ടി പുസ്തകമായി നല്‍കി കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

മര്‍ക്കസ് കോളേജ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈസി മാത്സ് എന്ന പദ്ധതി അവതരിപ്പിച്ചതിനുശേഷമാണ് പുതിയ പദ്ധതിക്ക് ആരംഭം കുറിച്ചത്. പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മര്‍ക്കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സാലിഹ് സ്‌കൂള്‍ ലൈബ്രേറിയന്‍ ഷക്കീര്‍ അരിമ്പ്രക്ക് ശേഖരണം കൈമാറി. കോളേജ് ലൈബ്രറിയന്‍ ബിന്ദു കെ. എസ്, റീഡേഴ്സ് ഫോറം മെമ്പര്‍മാരായ ഫാത്തിമ റെജ, ഫാത്തിമ മുഷ്രീഫ,നൗഫ്, മുഹമ്മദ് ഫാസില്‍, മുഹമ്മദ് ബാസിത്ത്, മുഹമ്മദ് നദീം, മുഹമ്മദ് സിനാന്‍, സാജിദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Latest