Connect with us

Kozhikode

മർകസ് അലുംനി കെ എം ബഷീർ മാധ്യമ അവാർഡ് നൽകുന്നു

Published

|

Last Updated

കാരന്തൂർ l മർകസ് പൂർവ്വ വിദ്യാർഥിയും സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫുമായിരുന്ന കെ എം ബഷീറിൻ്റെ സ്മാരകർത്ഥം മർകസു സ്സഖാഫത്തി സുന്നിയ്യ പൂർവവിദ്യാർഥി സംഘടന മർകസ് അലുംനി മാധ്യമ അവാർഡ് ഏർപെടുത്തി. മർകസ് പൂർവ വിദ്യാർഥികളായ, മാധ്യമ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവരെയാണ് അവാർഡിന് പരിഗണിക്കുക. ഈ മാസം 30ന് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന അലുംനി ഡെലിഗേറ്റ് മൂന്നാം എഡിഷനിൽ കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ അവാർഡ് സമ്മാനിക്കും.

പതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡിനായി ഈ മാസം 28 വരെ പ്രൊഫെെലുകൾ സമർപ്പിക്കാം. എൻട്രികൾ alumni@markazonline.com ലേക്ക് അയക്കുക.

---- facebook comment plugin here -----

Latest