Connect with us

maoist kerala

കോഴിക്കോട്ട് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍

കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്

Published

|

Last Updated

കോഴിക്കോട് | ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ കഴിയുകയായിരുന്ന മാവോയിസ്റ്റ് നേതാവ് പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി അജയ് ഒരോണ്‍ ആണ് പിടിയിലായത്. പന്തീരാങ്കാവിലാണ് തൊഴിലാളികള്‍ക്കൊപ്പം കഴിഞ്ഞ ഒന്നരമാസമായി ഇയാള്‍ കഴിയുകയായിരുന്നു.

കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
2007 ല്‍ ജാര്‍ഖണ്ഡില്‍ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഒരോണ്‍ എന്നാണു പോലീസ് പറയുന്നത്. ഇയാള്‍ നേരത്തെ തടവ് ശിക്ഷ അനുഭവിച്ചയാളാണെന്നു പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി.

---- facebook comment plugin here -----

Latest