Kerala
കീഴ്പ്പള്ളി വിയറ്റ്നാമില്‍ വീണ്ടും മാവോയിസ്റ്റ് പ്രകടനം
സംഘം ലഘുലേഖകള്‍ പതിക്കുകയും വിതരണം ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തു

ഫയൽ ചിത്രം
കണ്ണൂര്‍ | കീഴ്പ്പള്ളിക്കടുത്ത് വിയറ്റ്നാമില്‍ വീണ്ടും മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം. 11 അംഗ സംഘം ലഘുലേഖകള്‍ പതിക്കുകയും വിതരണം ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തു.
വൈകുന്നേരം ആറരയോടെ വിയറ്റ്നാമില്‍ എത്തിയ സംഘം കടയില്‍നിന്നും ആയിരം രൂപയുടെ സാധനങ്ങളും വാങ്ങിയാണ് മടങ്ങിയത്.
മാവോയിസ്റ്റുകള്‍ ആറളം അയ്യന്‍കുന്ന് പഞ്ചായത്തുകളിലെ ടൗണുകളായ എടപ്പുഴ, വാളത്തോട്, വിയറ്റ്നാമിലുമായി മൂന്നു തവണയെത്തി പ്രകടനം നടത്തുകയും പോസ്റ്റര്‍ ഒട്ടിച്ച് പ്രസംഗിക്കുകയും ചെയ്തിരുന്നു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അടങ്ങുന്ന 11 അംഗ സംഘമാണ് പ്രകടനമായി ടൗണില്‍ എത്തിയത്.
---- facebook comment plugin here -----