Connect with us

g sukumaran nair

മന്നത്ത് പദ്മനാഭന്‍ വിമോചന സമരത്തില്‍ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാന്‍: ജി സുകുമാരന്‍ നായര്‍

മന്നത്തിനെ അന്നും ഇന്നും വര്‍ഗീയ വാദിയെന്ന് വിശേഷിപ്പിച്ചെന്ന് സി പി എമ്മിനെതിരെ ആരോപണം

Published

|

Last Updated

കോട്ടയം | മന്നത്ത് പദ്മനാഭന്‍ വിമോചന സമരത്തില്‍ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നത്തിനെ അന്നും ഇന്നും വര്‍ഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാര്‍ട്ടി മന്നത്തിനെതിരായ ദുഷ് പ്രചാരണം തുടരുകയാണെന്നു സുകുമാരന്‍ നായര്‍ പറഞ്ഞത്. മന്നം സമാധി യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ലാണ് അദ്ദേഹം സി പി എമ്മിനെതിരെ പരാമര്‍ശനം നടത്തിയത്.

മന്നത്ത് പദ്മനാഭനെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെയാണ് സുകുമാരന്‍ നായരുടെ വിമര്‍ശനം. ദുഷ്പ്രചരണങ്ങളില്‍ നായരും എന്‍ എസ് എസും തളരില്ലെന്നും ഏതറ്റം വരെ പോകാനും മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ട് ബാങ്കിന്റെ പേരില്‍ സവര്‍ണ – അവര്‍ണ ചേരിതിരിവുണ്ടാ ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്നത്ത് പദ്മനാഭന്‍ ജീവിച്ചിരുന്നതിനാല്‍ നായര്‍ സമുദായം രക്ഷപ്പെട്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

‘അറിവില്‍ ഊന്നിയ പരിഷ്‌കര്‍ത്താവ്’ എന്ന പേരില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ എസ് രവികുമാറിന്റെ ലേഖനം ദേശഭിമാനി പ്രസിദ്ധീകരിച്ചതിനെതിരായാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി വിമര്‍ശനം ഉന്നയിച്ചത്. സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ മന്നത്തിന്റെ സേവനങ്ങളും പ്രാധാന്യവും വിശദമാക്കുന്ന ലേഖനത്തിന്റെ അവസാനഭാഗത്ത് ‘എന്നാല്‍, പില്‍ക്കാലത്ത് സ്വീകരിച്ച ചില രാഷ്ട്രീയ നിലപാടുകളും വിമോചനസമരത്തിലെ നേതൃത്വവും അദ്ദേഹത്തിന്റെ നവോത്ഥാന നായകന്‍ എന്ന വ്യക്തിത്വത്തില്‍ നിഴല്‍ വീഴ്ത്തുന്നവയായിരുന്നു.’ എന്ന പരാമര്‍ശനമാണ് സുകുമാരന്‍ നായരെ പ്രകോപിതനാക്കിയത്.

 

 

 

 

---- facebook comment plugin here -----

Latest