Connect with us

കൂടത്തായിയില്‍ ജോളി നടത്തിയ കൊലപാതക പരമ്പരകള്‍ പോലെ കോഴിക്കോട് ജില്ലയെ ചകിതമാക്കിയ മറ്റൊരു കൊലപാതക സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നു. സ്വത്ത് കൈവശപ്പെടുത്താനായി വാടക കൊലയാളിയെ ഉപയോഗിച്ച് വൃദ്ധമാതാവിനെയും പിന്നീട് സംഭവം പുറത്തറിയാതിരിക്കാന്‍ വാടക കൊലയാളിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കുകയും ചെയ്ത മണാശ്ശേരി ഇരട്ടക്കൊലപാതക കേസിലാണ് ഇപ്പോള്‍ അന്വേഷണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അമ്മയെ കൊലപ്പെടുത്തിയത് പുറത്തറിയാതിരിക്കാന്‍ മകന്‍ ഒറ്റക്കാണ് വാടകക്കൊലയാളിയെ കൊലപ്പെടുത്തിയത് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അന്വേഷണ സംഘം അടുത്തദിവസം ഐ.ജിക്ക് കൈമാറും.

വീഡിയോ കാണാം…

---- facebook comment plugin here -----

Latest