Connect with us

ganja toffee

ഉത്തര്‍ പ്രദേശില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ് മിഠായിയുമായി ഒരാള്‍ പിടിയില്‍

സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് മിഠായി കൊണ്ടുവന്നതെന്നാണു സൂചന

Published

|

Last Updated

തൃശ്ശൂര്‍ | ഉത്തര്‍ പ്രദേശില്‍ നിന്ന് കേരളത്തില്‍ വില്‍പ്പനക്കു കൊണ്ടുവന്ന കഞ്ചാവ് മിഠായി പിടികൂടി. സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് വില്‍പ്പനക്ക് കൊണ്ടുവന്ന അര കിലോ കഞ്ചാവ് മിഠായിയുമായി യു പി സ്വദേശി രാജു സോന്‍ങ്കറിനെ(43) പോലീസ് പിടികൂടി. ഇയാള്‍ വന്ന സ്‌കൂട്ടറും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പോലീസും പിടികൂടി.

പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അജീഷിന്റെ നിര്‍ദേശാനുസരണം എസ് ഐ കെ സി ബൈജു, സി പി ഒ വിനീത്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ അഭീഷ് ആന്റണി, അനില്‍ കുമാര്‍, വിപിന്‍ ദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

---- facebook comment plugin here -----

Latest