brahmapuram fire
ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യെന്ന് മമ്മൂട്ടി
കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.
കൊച്ചി | ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യെന്ന് നടൻ മമ്മൂട്ടി. കഴിഞ്ഞ ദിവസമാണ് പുനെയിൽ നിന്ന് കൊച്ചിയിലെ വീട്ടിലെത്തിയതെന്നും വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമയാണെന്നും ക്രമേണ ശ്വാസംമുട്ടലായെന്നും അദ്ദേഹം പറഞ്ഞു.
രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ല. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്നം. സമീപ ജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത്.
കൊച്ചി ഒരു മഹാനഗരമായി വളർന്നുകഴിഞ്ഞു. ദിനം പ്രതി നഗരം വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.







