Connect with us

Kerala

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പ്രതികളായ രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍

പോലീസ് ഡ്രൈവര്‍മാരായ ഷൈജിത്തും, സനിത്തുമാണ് കസ്റ്റഡിയിലുള്ളത്.

Published

|

Last Updated

കോഴിക്കോട്|മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതികളായ രണ്ടു പോലീസുകാര്‍ കസ്റ്റഡിയില്‍. പോലീസ് ഡ്രൈവര്‍മാരായ ഷൈജിത്തും, സനിത്തുമാണ് കസ്റ്റഡിയിലുള്ളത്. താമരശ്ശേരിയില്‍ വച്ചാണ് ഇരുവരെയും നടക്കാവ് പോലീസ് കസ്റ്റഡയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

പിടിയിലായ പോലീസ് ഉദ്യോഗസ്ഥരായ ഷൈജിത്തിനും സനിത്തിനും സെക്‌സ് റാക്കറ്റുമായി നേരിട്ട് ബന്ധമുള്ളതായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സെക്‌സ് റാക്കറ്റ് കേന്ദ്രത്തിലെ പരിശോധനയില്‍ നടത്തിപ്പുകാരായ മൂന്നു പേര്‍ ഉള്‍പ്പടെ ഒന്‍പത് പേരെയായിരുന്നു പിടികൂടിയത്.

 

---- facebook comment plugin here -----

Latest