Connect with us

International

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനെ സന്ദര്‍ശിച്ച് എം എ യൂസഫലി

കര്‍ദിനാള്‍ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട മാര്‍ ജോര്‍ജ് കൂവക്കാടിനെ യൂസഫലി അഭിനന്ദിച്ചു.

Published

|

Last Updated

റോം | മാര്‍പാപ്പയുടെ ഔദ്യോഗിക ഉപദേശ സംഘാംഗമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ചത്വരത്തിനടുത്തുള്ള കര്‍ദിനാളിന്റെ കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച.

കര്‍ദിനാള്‍ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട മാര്‍ ജോര്‍ജ് കൂവക്കാടിനെ യൂസഫലി അഭിനന്ദിച്ചു. ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്കും വിശിഷ്യാ കേരളത്തിനും അഭിമാനമാണ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ സ്ഥാനലബ്ധിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രോഗസൗഖ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.

 

Latest