Connect with us

Kerala

എല്‍ ഡി എഫിനേറ്റത് പ്രതീക്ഷിക്കാത്ത തിരിച്ചടി; ഇടതുപക്ഷം ദുര്‍ബലപ്പെട്ടാല്‍ കേരളം തകരും: ഇ പി ജയരാജന്‍

ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ കഴിയാവുന്നതെല്ലാം ചെയ്യും.

Published

|

Last Updated

കണ്ണൂര്‍ | പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇടതുപക്ഷത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ടതെന്ന് സി പി എം നേതാവും എല്‍ ഡി എഫ് മുന്‍ കണ്‍വീനറുമായ ഇ പി ജയരാജന്‍. ഇടതുപക്ഷം ദുര്‍ബലപ്പെട്ടാല്‍ അത് കേരളത്തിന്റെ തന്നെ തകര്‍ച്ചയായിരിക്കുമെന്നും കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ജയരാജന്‍ പറഞ്ഞു.

എല്‍ ഡി എഫ് ഭരിച്ച കഴിഞ്ഞ പത്തു വര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ രംഗങ്ങളിലും പുരോഗതിയും അത്ഭുതാവഹമായ വളര്‍ച്ചയും ഉണ്ടായി. എന്നാല്‍, ജനവിധി അനുകൂലമായില്ല. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ കഴിയാവുന്നതെല്ലാം ചെയ്യും.

നിയമസഭയിലേക്ക് 102 പേരെ എത്തിക്കാന്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയായി ഒരാളെ കണ്ടെത്താന്‍ സാധിക്കാത്തത് കോണ്‍ഗ്രസ്സിന്റെയും യു ഡി എഫിന്റെയും തകര്‍ച്ചയാണ് കാണിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

ലോകം ഇന്ന് നേരിടുന്ന പ്രശ്നം ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണ്. ഇടതുപക്ഷം ദുര്‍ബലപ്പെട്ടതാണ് ലോകത്തിന്റെ ഇന്നത്തെ നാശത്തിന് കാരണം. തീവ്രവാദിയായ ട്രംപിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷത്തിന്റെ മുന്‍കൈയാണ് നാശം വിതക്കുന്നത്. മാധ്യമ ശൃംഖലയെ മുഴുവന്‍ അവര്‍ കൈയടക്കി വച്ചിരിക്കുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest