Connect with us

Kerala

എല്‍ ഡി എഫ് യോഗം ഇന്ന്; എല്‍ജെഡിയുടേതുള്‍പ്പെടെയുള്ള മന്ത്രിസ്ഥാന ആവശ്യം ചര്‍ച്ചയാകും

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എല്‍ഡിഎഫ് യോഗം

Published

|

Last Updated

തിരുവനന്തപുരം | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. ഉപതിരഞ്ഞെടുപ്പ് പരാജയം യോഗത്തില്‍ ചര്‍ച്ചയാകും. നാളത്തെ രാജ്ഭവന്‍ മാര്‍ച്ചാണ് യോഗത്തിന്റെ മറ്റൊരു അജണ്ട.

അതേസമയം മന്ത്രിസഭ പുനസംഘടന ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.നേരത്തെ ഉള്ള ധാരണ പ്രകാരം എല്‍ഡിഎഫില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകും. നവംബര്‍ 20ന് മന്ത്രിസഭയുടെ രണ്ടര വര്‍ഷം പൂര്‍ത്തിയാകും. മന്ത്രിസഭയില്‍ രണ്ട് മന്ത്രിമാര്‍ മാറി വരുമെന്നതില്‍ സംശയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

മന്ത്രിസഭ പുനസംഘടന ചര്‍ച്ച അജണ്ടയില്‍ ഇല്ലെങ്കിലും എല്‍ജെഡിയുടേയും കോവൂര്‍ കുഞ്ഞു മോന്റേയും മന്ത്രി സ്ഥാന ആവശ്യം യോഗം ചര്‍ച്ച ചെയ്‌തേക്കും