Connect with us

Ongoing News

മെസിക്ക് മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം

ഇത് രണ്ടാം തവണയാണ് മെസിക്ക് ലോറസ് പുരസ്‌കാരം ലഭിക്കുന്നത്.

Published

|

Last Updated

പാരിസ് | 2023ലെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക്.

ഇത് രണ്ടാം തവണയാണ് മെസിക്ക് ലോറസ് പുരസ്‌കാരം ലഭിക്കുന്നത്. ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു താരം ഈ അവാര്‍ഡ് രണ്ടുതവണ കരസ്ഥമാക്കുന്നത്.

ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് താരം റഫേല്‍ നദാല്‍, മോട്ടോര്‍ റേസിങ് താരം മാക്‌സ് വെസ്റ്റാപ്പന്‍ എന്നിവരെ പിന്തള്ളിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്.

ഖത്വറില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് കിരീടം ചൂടിയ അര്‍ജന്റീന ഏറ്റവും മികച്ച ടീമായി തിരഞ്ഞെടുക്കപ്പെട്ടു.  മികച്ച വനിതാ കായിക താരത്തിനുള്ള ലോറന്‍സ് പുരസ്‌കാരം ജമൈക്കന്‍ അത്‌ലറ്റ് ഷെല്ലി ആന്‍ ഫ്രെയ്‌സര്‍ക്കാണ്.