Connect with us

Kerala

കിളിരൂര്‍ , കവിയൂര്‍ പീഡനക്കേസുകളിലെ പ്രതി ലത നായര്‍ തട്ടിപ്പ് കേസില്‍ പിടിയില്‍

ലതയ്‌ക്കൊപ്പം കൂട്ടാളികളായ മൂന്നു പേരും പിടിയിലായിട്ടുണ്ട്

Published

|

Last Updated

കൊച്ചി  | കിളിരൂര്‍, കവിയൂര്‍ പീഡനക്കേസിലെ പ്രതി ലത നായരെ തട്ടിപ്പുകേസില്‍ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു . തിരുവനന്തപുരം സ്വദേശിയില്‍നിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതിയിലാണ് പോലീസ് നടപടി. കാക്കനാട് സെസിലെ കമ്പനിയില്‍ നിക്ഷേപിച്ചാല്‍ നാലിരട്ടിയായി തുക തിരിച്ചുനല്‍കാമെന്ന് വിശ്വസിപ്പിച്ച് രണ്ട് വര്‍ഷം മുന്‍പാണ് പണം വാങ്ങിയത്. നിലവില്‍ കമ്പനി നഷ്ടത്തിലാണെന്നും പണം നിക്ഷേപിച്ചാല്‍ കമ്പനിയുടെ ബോര്‍ഡ് അംഗമാക്കാം എന്നുമായിരുന്നു വാഗ്ാദനം.

കിളിരൂര്‍, കവിയൂര്‍ പീഡനക്കേസിലെ പ്രതിയാണ് ലത നായര്‍ എന്ന് തട്ടിപ്പിന് ഇരയായ യുവാവിനു അറിയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കമ്പനിയുടെ ഡയറക്ടറാണെന്നാണ് ലത സ്വയം പരിചയപ്പെടുത്തിയത്. ഇന്ദ്രാമേനോന്‍ എന്ന പേരിലായിരുന്നു പരിചയം സ്ഥാപിച്ചത്. ലതയ്‌ക്കൊപ്പം കൂട്ടാളികളായ മൂന്നു പേരും പിടിയിലായിട്ടുണ്ട്. അനില്‍കുമാര്‍, സുനില്‍കുമാര്‍, സിന്ധു തുടങ്ങിയവരാണ് പിടിയിലായത്. കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. നിരവധി പേരെ സമാന തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം

Content Highlights: Kiliroor case accused Latha Nair and three accomplices were arrested by Thrikkakara police in Kochi for a Rs 35 lakh investment fraud. Operating under the alias Indra Menon, she promised quadruple returns on investments in a Kakkanad CSEZ company. Police revealed that several others were defrauded.

Latest