Kerala
ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനിയെ ഓര്‍മിപ്പിക്കുന്ന നരനായാട്ട്; ഡല്‍ഹിയിലേത് ഭരണകൂട ഭീകരതയെന്ന് പിണറായി
തെരുവുകളില്‍ വീണ ഓരോ തുള്ളി ചോരയ്ക്കും ബിജെപി സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും ഈ അടിച്ചമര്‍ത്തലിനെതിരെ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.
തിരുവനന്തപുരം | ഡല്‍ഹിയിലെ പ്രക്ഷോഭത്തെ കേന്ദ്ര സര്‍ക്കാര്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സമാധാനപരമായി സംഘടിച്ചവര്‍ക്കെതിരെ കിരാതമായ ഭരണകൂട ഭീകരതയാണ് അരങ്ങേറിയത്. ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനിയെ ഓര്‍മ്മിപ്പിക്കുന്ന നരനായാട്ടാണ് ഡല്‍ഹിയില്‍ നടന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ അരലക്ഷത്തോളം പോലീസിനെയും അര്‍ധസൈനികരെയുമാണ് തെരുവില്‍ വിന്യസിച്ചത്. സിപിഎം രാജ്യസഭാ കക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസ് എംപിയെ പൊലീസ് വാഹനത്തിലിട്ട് ശ്വാസംമുട്ടിച്ച് മര്‍ദ്ദിക്കുകയും തെരുവില്‍ വലിച്ചെറിയുകയും ചെയ്തു. ഒരു പാര്‍ലമെന്റ് അംഗത്തിന് പോലും സുരക്ഷ നല്‍കാത്ത ഡല്‍ഹി പോലീസ് വെറും ക്രിമിനല്‍ സംഘമായി അധഃപതിച്ചിരിക്കുകയാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
തെരുവുകളില്‍ വീണ ഓരോ തുള്ളി ചോരയ്ക്കും ബിജെപി സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും ഈ അടിച്ചമര്‍ത്തലിനെതിരെ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Content Highlights: Opposition leader Pinarayi Vijayan condemned the Central government for unleashing police brutality on peaceful protesters in Delhi. He alleged that MP John Brittas was physically assaulted inside a police vehicle and thrown onto the street. Vijayan urged democratic forces across the nation to unite against state-sponsored violence



