Connect with us

Kerala

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: മുഖ്യമന്ത്രി നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും; എല്‍ഡിഎഫ് പിന്തുണക്കും

ചട്ടം 118 പ്രകാരമാണ് പ്രമയം അവതരിപ്പിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്നും നീക്കണം എന്നാവശ്യപ്പെട്ട തിങ്കളാഴ്ത മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് പ്രമയം അവതരിപ്പിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ നീക്കം

പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണയ്ക്കും.മുഖ്യമന്ത്രി തന്നെയാണ് പ്രമേയം അവതരിപ്പിക്കുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്. രാജ്യത്ത് ഒരു നിയമസഭ ഇത്തരം പ്രമേയം അവതരിപ്പിക്കുന്നത് ആദ്യം ആയിട്ടായിരിക്കും.

അതേസമയം രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങളെ ഡല്‍ഹി പോലീസ് അടിച്ചമര്‍ത്തുന്നത് തുടരുന്നതിനിടെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുമതി ലഭിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു. നാളെ വൈകീട്ട് നാലിനും അഞ്ചിനും ഇടയില്‍ ചീഫ് ജസ്റ്റിസിനെ കാണുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു

Content Highlights: Kerala Chief Minister will present a resolution in the assembly under Rule 118 demanding the removal of Chief Election Commissioner Gyanesh Kumar. The LDF will support the move, making it the first state assembly to take such action. Meanwhile, opposition leaders secured an appointment to meet Chief Justice Surya Kant

Latest