Connect with us

Kuwait

രാജ്യത്തെ നാടുകടത്തല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കുവൈത്ത് മന്ത്രി; നിയമ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

വിവിധ നിയമ ലംഘനങ്ങളെ തുടര്‍ന്ന് പിടിയിലായി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന വിദേശികളുടെ കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ വിവിധ നിയമ ലംഘനങ്ങളെ തുടര്‍ന്ന് പിടിയിലായി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന വിദേശികളുടെ കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ്. നാടുകടത്തല്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

സഫര്‍ ജയിലിന്റെ ശേഷി പരിശോധിച്ച മന്ത്രി നിരവധി തടവുകാരുടെ വാര്‍ഡുകളിലും സന്ദര്‍ശനം നടത്തി. അന്തേവാസികളുടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം തടവുകാര്‍ നേരിടുന്ന എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

നാടുകടത്താന്‍ വിധിക്കപ്പെട്ടവരെ, പ്രത്യേകിച്ച് പാസ്പോര്‍ട്ട് കൈവശം വെക്കാത്തവരെ അതത് രാജ്യങ്ങളിലെ എംബസിയുടെ സഹകരണത്തോടെ അവരവരുടെ രാജ്യങ്ങളിലേക്ക് കയറ്റിവിടുന്നത് വേഗത്തിലാക്കാനും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

 

Latest