Kuwait
കുവൈത്തിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനക്ക് കർശന നിയന്ത്രണം; 21 വയസ്സിന് താഴെ പ്രായമുള്ളവർക്ക് വിൽക്കരുത്
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലും ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളതല്ല.
അധികൃതർ നിശ്ചയിച്ച പ്രത്യേക സ്ഥലങ്ങളിലും പ്രത്യേക വ്യവസ്ഥകൾ പാലിച്ചും മാത്രമേ ഇവ സൂക്ഷിക്കാനും വിൽപ്പന നടത്താനും പാടുള്ളൂ. കുട്ടികളെയും യുവാക്കളെയും ആകർഷിക്കുന്ന തരത്തിൽ പുകയില ഉത്പന്നങ്ങളുടെ രൂപകൽപ്പനകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ, ചിത്രങ്ങൾ, മിഠായികളുടെയോ പാനീയങ്ങളുടെയോ രൂപസാദൃശ്യമുള്ള പാക്കേജിങ് തുടങ്ങിയവ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ നിരോധന പരിധിയിൽ ഉൾപ്പെടുന്നതാണ്. കുട്ടികളെയും യുവാക്കളെയും ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിൽ നിന്ന് സംരക്ഷിക്കുകയാണ് പുതിയ നിയന്ത്രണങ്ങൾ വഴി ഗവൺമെന്റ് ലക്ഷ്യമാക്കുന്നത്.
Content Highlights:
Kuwait Health Minister Dr Ahmad Al Awadhi issued an order banning tobacco sales to individuals under 21. The regulation limits the display and sale of e-cigarettes and nicotine products near schools. It also prohibits youth-targeted packaging like cartoon designs and candy flavors.



