Kerala
വയോധികന്റെ കൊലപാതകം; 13 കാരിയായ പെണ്‍കുട്ടി ഒഴികെ മൂന്ന് പ്രതികളെയും മുതിര്‍ന്നവരായി പരിഗണിക്കണമെന്ന് പോലീസ്
കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ ബന്ധുവായ പെണ്‍കുട്ടിയാണ് കൊലപാതകത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.
ആലപ്പുഴ| ആലപ്പുഴ കരുവാറ്റയില്‍ വയോധികനെ കൊല്ലപ്പെട്ടുത്തിയ സംഭവത്തില്‍ 13 കാരിയായ പെണ്‍കുട്ടി ഒഴികെ മൂന്ന് പ്രതികളെയും മുതിര്‍ന്നവരായി പരിഗണിക്കണമെന്ന് പോലീസ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 16 , 17 വയസുള്ളവരാണ്. അതിനാല്‍ ബലനീതി നിയമപ്രകാരമാണ് നടപടികള്‍ മുന്‍പോട്ട് പോവുക. എന്നാല്‍ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാല്‍ മുതിര്‍ന്നവരായി കണ്ട് വിചാരണ നടത്താനുള്ള നിയമം ചൂണ്ടിക്കാണിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും.
കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ ബന്ധുവായ പെണ്‍കുട്ടിയാണ് കൊലപാതകത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. പ്രതികള്‍ കൊലപാതകം നടത്തിയത് സിനിമകളില്‍ കാണുന്നതുപോലെ പ്രൊഫഷണല്‍ രീതിയിലാണെന്നും പോലീസ് പറഞ്ഞു.
വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കിയാണ് കൗമാരസംഘം കൊലപാതകം നടത്തിയത്. വീടിന്റെ പിന്നിലെ വെന്റിലേറ്ററിലൂടെ അകത്തുകടന്ന പ്രതികള്‍ പോലീസിനെ കബളിപ്പിക്കാന്‍ കൈയുറ ധരിച്ചിരുന്നു. സ്ഥലത്ത് മുളകുപൊടി വിതറുകയും ചെയ്്തു. മോഷണമാണ് ഇതിന് പിന്നിലെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യം.
മൃതദേഹത്തിന്റെ കൈ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
കഴുത്തില്‍ തുണി മുറുക്കിയ പാടുമുണ്ടായിരുന്നു. കൊലപാതകം അത്രമേല്‍ ക്രൂരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതികളെ മുതിര്‍ന്നവരായി കണ്ട് വിചാരണ നടത്തണമെന്ന ആവശ്യം പോലീസ് മുന്‍പോട്ടു വെയ്ക്കുന്നത്.
Content Highlights:
Alappuzha police will request the Juvenile Justice Board to try the teen suspects in the Karuvatta murder case as adults due to the heinous nature of the crime. The victim Shivankutty was brutally killed in a planned robbery attempt masterminded by a 13-year-old relative and her minor accomplices.




