Connect with us

Kerala

കെഎസ്ഇബി ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവം; കേരള ഇലക്ട്രിസിറ്റി എംപ്പോയീസ് കോണ്‍ഫെഡറേഷന്‍ പ്രതിഷേധിച്ചു

വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് നേരെ അടിക്കടിയുണ്ടാകുന്ന കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണം

Published

|

Last Updated

കാഞ്ഞങ്ങാട് | നല്ലോംപുഴ ഇലക്ട്രിക്കല്‍ സെക്ഷനിലെ കരാര്‍ ജീവനക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐഎന്‍ടിയുസി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് നേരെ അടിക്കടിയുണ്ടാകുന്ന കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.വി.ഗോപകുമാര്‍, വര്‍ക്കിങ് പ്രസിഡന്റ് പി.ജയചന്ദ്രന്‍, കെ.സുധീര്‍, കെ.എം. റെജിമോന്‍, എം.മോഹനന്‍, കെ.അജിത്ത്, എം.ജലീല്‍ കാര്‍ത്തിക എന്നിവര്‍ സംസാരിച്ചു.