Connect with us

Kerala

കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന്; തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയാകും

മണ്ഡലം പുനസംഘടന ഉൾപ്പെടെ വേഗത്തിലാക്കാൻ പദ്ധതികൾ യോഗം ചർച്ച ചെയ്യും.

Published

|

Last Updated

തിരുവനന്തപുരം | കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ താഴെ തട്ടിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ യോഗത്തിലുണ്ടാകും. മണ്ഡലം പുനസംഘടന ഉൾപ്പെടെ വേഗത്തിലാക്കാ Pൻ പദ്ധതികൾ യോഗം ചർച്ച ചെയ്യും.

സിറ്റിംഗ് എം.പിമാർ തുടരട്ടെ എന്ന നിലപാടാണ് നിലവിൽ കോൺഗ്രസ് നേതൃത്വത്തിനുള്ളത്. ഇത് രണ്ടാം നിര നേതാക്കൾക്കിടയിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് മറികടക്കാൻ എന്ത് ചെയ്യണം എന്നും യോഗം ആലോചിക്കും.

 

Latest