Kerala
വി ഡി അനുകൂലികളുടെ പ്രതിഷേധം; നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കെപിസിസി
അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്
തിരുവനന്തപുരം|തിരുവനന്തപുരത്ത് പ്രകടനം നടത്തിയ വിഡി സതീശന്‍ അനുകൂലികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കെപിസിസി. ചെമ്പഴന്തി അനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഐഎന്‍ടിയുസി നേതാവ് പ്രതാപന്‍, കൈമനം പ്രഭാകരന്‍ എന്നിവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും നിര്‍ദേശം. മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ളക്‌സ് നശിപ്പിച്ചതില്‍ കെപിസിസി നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറി.
വിഡി സതീശന് അനുകൂലമായ പ്രകടനങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പ്രകടനങ്ങളും ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതും അച്ചടക്ക ലംഘനമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കേരളത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടാണ് കൈമാറിയത്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമായിരുന്നു നടപടി.
Content Highlights:
The KPCC has issued show-cause notices to several Congress workers, including Chempazhanthy Anil and INTUC leader Prathapan, for staging a protest in favor of VD Satheesan. The leadership expressed strong displeasure over the destruction of late Oommen Chandy’s flex boards during the demonstration in Thiruvananthapuram. KPCC President Sunny Joseph has submitted a detailed report to the High Command regarding the disciplinary violations and internal friction within the state unit.


