Connect with us

KPAC Lalitha passed away

കെ പി എ സി ലളിത നിലപാടുള്ള ഇടത് സഹയാത്രിക: മന്ത്രി റിയാസ്

സിനിമക്ക് മാത്രമല്ല കലാലോകത്തിന് തന്നെ വലിയ നഷ്ടം

Published

|

Last Updated

തിരുവനന്തപുരം | മലയാള സിനിമയുടെ ചരിത്രത്തെ കെ പി എ സി ലളിതയുടെ പേര് ചേര്‍ക്കാതെ അടയാളപ്പെടുത്താന്‍ കഴിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എക്കാലത്തും നിലപാടുള്ള ഇടതുപക്ഷ സഹയാത്രികയായിരുന്നു അവര്‍. മലയാള സിനിമക്ക് മാത്രമല്ല മലയാള കലാ ലോകത്തിനാകെ തന്നെ ലളിതയുടെ വേര്‍പാട് വലിയ നഷ്ടം ആണ്. സിനിമ കണ്ടു തുടങ്ങിയ കാലം മുതലുള്ള അഭിനയവിസ്മയമാണ്. കെ പി എ സി എന്ന നാലക്ഷരം മതിയായിരുന്നു അവരെ അടയാളപ്പെടുത്താന്‍. മലയാളികള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങളെ വിസ്മയകരമായ അഭിനയതാല്‍ അരങ്ങിലും അഭ്രപാളിയിലും അവര്‍ മനോഹരമാക്കിയെന്നും റിയാസ് പറഞ്ഞു.

---- facebook comment plugin here -----

Latest