Kerala
ഉപരാഷ്ട്രപതിയുടെ സന്ദര്ശനം; കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ ഉച്ചക്ക് ശേഷം അവധി
മുന്കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്ക്കും അവധി ബാധകമല്ല
കോഴിക്കോട്| ഉപരാഷ്ട്രപതിയുടെ സന്ദര്ശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില് ഏര്പ്പെടുത്തുന്ന കര്ശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കലക്ടര് അവധി പ്രഖ്യാപിച്ചു.
അങ്കണവാടികള്, മദ്രസകള്, സിബി എസ്ഇ, ഐസിഎസ്ഇ സ്കൂളുകള്, പ്രഫഷണല് കോളജുകള് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി ബാധകമായിരിക്കും. മുന്കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്ക്കും അവധി ബാധകമല്ല.
Content Highlights:
The Kozhikode district collector announced a half-day holiday for all educational institutions, including professional colleges and anganwadis. The measure is part of strict security and traffic regulations for the Vice President’s visit. Pre-scheduled public and university exams are exempted from this holiday.


