Connect with us

Kerala

ആലപ്പുഴ മാരാരിക്കുളത്ത് ബസ് മറിഞ്ഞ് യുവാവ് മരിച്ചു; നിരവധി പേർക്ക് പരുക്ക്

പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Published

|

Last Updated

ആലപ്പുഴ|ആലപ്പുഴ ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് സമീപം ബസ് മറിഞ്ഞ് യുവാവ് മരിച്ചു. നിരവധി പേർക്ക് പരുക്ക്. പന്തളം നുമി മൻസിലിൽ ആദിൽ സജീവ്(25) ആണ് മരിച്ചത്. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്ന ആദിൽ, കണ്ണൂരിൽ പോയി തിരികെ വരികയായിരുന്നു. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് ആണ് മറിഞ്ഞത്.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. പതിനാലോളം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നതായാണ് വിവരം.പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്കാണ് ബസ് മറിഞ്ഞത്. ദേശീയപാതയും സർവീസ് റോഡും തമ്മിൽ രണ്ടടിയോളം ഉയര വ്യത്യാസമുള്ള ഭാഗത്താണ് അപകടമുണ്ടായത്. ബസ് ക്രയിൻ ഉപയോഗിച്ച് ഉയർത്തി.

Content Highlights:
A young digital marketer named Adil Sajeev died and several passengers were injured when a private sleeper bus overturned near Mararikulam on the Alappuzha national highway early this morning. The accident occurred as the bus veered from the highway onto the service road, and the injured have been admitted to the Alappuzha Medical College Hospital.

 

Latest