Kerala
കോട്ടയം പാലായിൽ മദ്യവേട്ട; പിടികൂടിയത് 43 ലിറ്റർ വ്യാജമദ്യം
പാലാ മേവിട സ്വദേശി രാജീവിന്‍റെ വീട്ടിൽ നിന്ന് 43 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് പിടികൂടിയത്.
പാലാ | കോട്ടയം പാലായിൽ വിൽപനക്കായി സൂക്ഷിച്ച 43 ലിറ്റർ മദ്യം പിടികൂടി. എക്സൈസ് പാലാ റൈഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ മദ്യവേട്ട. പാലാ മേവിട സ്വദേശി രാജീവിന്‍റെ വീട്ടിൽ നിന്നാണ് മദ്യം പിടികൂടിയത്. ഇന്ത്യൻ നിർമിത വിദേശ മദ്യക്കുപ്പികൾ വീടിന്‍റെ മേൽക്കൂരയിൽ ചാക്കിൽ കെട്ടിയാണ് ഒളിപ്പിച്ചിരുന്നത്.
പ്രദേശത്ത് വ്യാജമദ്യ വിൽപന വ്യാപകമാണെന്ന പരാതികൾ എക്സൈസിന് ലഭിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത രാജീവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.







