Kerala
ലോറികള്‍ കൂട്ടിയിടിച്ച് കത്തി പൊള്ളലേറ്റ ലോറി ഡ്രൈവര്‍ മരിച്ചു
പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്തുണ്ടായ അപകടത്തില്‍ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്
കല്ലടിക്കോട് | ലോറികള്‍ കൂട്ടിയിടിച്ച് കത്തി പൊള്ളലേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്താണ് അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചത്.
അറക്കപ്പൊടി കയറ്റിയ ലോറിയിലെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളി ആശുപത്രിയില്‍ ചികിത്സയിലാണ്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
അപകടത്തെ തുടര്‍ന്ന് പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മുണ്ടൂര്‍ മുതല്‍ കല്ലടിക്കോട് വരെ ഗതാഗതം തടസ്സപ്പെട്ടു. പുലര്‍ച്ചെ 5.30-ഓടെയാണ് അപകടം ഉണ്ടായത്.
Content Highlights:
A lorry driver died of severe burn injuries after two trucks collided and caught fire near Kalladikode on the Palakkad Kozhikode National Highway. The deceased was identified as Naseeruddin from Sreekrishnapuram. Traffic was disrupted between Mundur and Kalladikode following the early morning crash.




