Connect with us

Kerala

കൊപ്പം എസ് ഐ ഒഴുക്കില്‍പെട്ട് മരിച്ചു

ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം

Published

|

Last Updated

പാലക്കാട് | പാലക്കാട് കൊപ്പം എസ് ഐ തൂതിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് മരിച്ചു. കൊപ്പം എസ് ഐ സുതീഷ്‌മോന്‍ ആണ് മരിച്ചത്. ഒരു മാസം മുമ്പാണ സുതീഷ് കൊപ്പം സ്റ്റേഷനില്‍ ചാര്‍ജെടുത്തത്. കുടുംബത്തോടൊപ്പം പുലാമന്തോള്‍ പാലത്തിന് താഴെ കുളിക്കാനെത്തിയപ്പോഴാണ് അപകടം.

പാറയില്‍ നിന്ന് വഴുതി വീണ് ഒഴുകി പോവുകയായിരുന്നു. ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സുതീഷിനെ കിട്ടിയത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

---- facebook comment plugin here -----

Latest